കാപ്പിൽ ബോട്ട് ക്ലബ്ബിൽ പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം

കാപ്പിൽ : കാപ്പിൽ ബോട്ട് ക്ലബ്ബിൽ പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം സഹകരണ ദേവസ്വം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു, വർക്കല എംഎൽഎ അഡ്വ വി.ജോയി അധ്യക്ഷത വഹിച്ച ചടങ്ങിൽ ടൂറിസം വകുപ്പ് ഡയറക്ടർ പി ബാലകിരൺ ഐ.എഎസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എം.കെ യൂസഫ്, ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുനിത.എസ് ബാബു തുടങ്ങിയവർ പങ്കെടുത്തു.