
അണ്ടൂർക്കോണം : കണ്ണൂരിൽ അരുംകൊലയ്ക്ക് വിധിക്കപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബ് വിട്ടു പിരിഞ്ഞിട്ട് ഒരുവർഷം പിന്നിടുന്നു. ഒന്നാം രക്ത സാക്ഷി ദിനമായ ഇന്നലെ യൂത്ത് കോൺഗ്രസും കെ.എസ്.യും സംയുക്തമായി കണിയാപുരത്തു സംഘടിപ്പിച്ച ശുഹൈബ് അനുസ്മരണ പദയാത്ര കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഭുവനേദ്രൻ നായർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പതാക എൻ.എസ്.യു അഖിലേന്ത്യാ കമ്മിറ്റി അംഗം ജെ.എസ് അഖിലും കെഎസ്യു പതാക സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയും ജാഥ ക്യാപ്റ്റന്മാർക്ക് കൈമാറി. നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത റാലി കരിച്ചാറ മൈതാനിയിൽ നിന്നും തുടങ്ങിയ പദയാത്ര കണിയാപുരം ബസ് ഡിപ്പോക്ക് മുന്നിൽ സമാപിച്ചു. അനുസ്മരണ സമ്മേളനം കെ. എസ്. യു സംസ്ഥാന വൈസ് പ്രസിഡന്റ് ജഷീർ പള്ളിവയിൽ മുഖ്യ പ്രഭാഷണവും പൊടിമോൻ അഷ്റഫ് ഉദ്ഘാടനവും നഹാസ് അധ്യക്ഷനും ജസീം നന്ദിയും പ്രകാശിപ്പിച്ചു.