സംസ്ഥാനം ചുട്ടു പൊള്ളുന്നു; തൊ​​​ഴി​​​ല്‍ സ​​​മ​​​യ​​​ങ്ങ​​​ളി​​​ല്‍ മാ​​​റ്റം വ​​​രു​​​ത്തും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ന​​​ത്ത ചൂ​​​ടി​​​നെത്തു​​​ട​​​ര്‍​​​ന്നു സം​​​സ്ഥാ​​​ന​​​ത്തെ തൊ​​​ഴി​​​ല്‍ സ​​​മ​​​യ​​​ങ്ങ​​​ളി​​​ല്‍ മാ​​​റ്റം വ​​​രു​​​ത്തും. ഇ​​​തു​​സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വ് അ​​​ടു​​​ത്ത ദി​​​വ​​​സം പു​​​റ​​​ത്തി​​​റ​​​ങ്ങും. വ​​​യ​​​നാ​​​ട് ഉ​​​ള്‍​​​പ്പെ​​​ടെ​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ല്‍ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ക്കു സൂ​​​ര്യാ​​​ഘാ​​​ത​​​മേ​​​റ്റ​​​താ​​​യി ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍​​​മാ​​​ര്‍ റി​​​പ്പോ​​​ര്‍​​​ട്ട് ന​​​ല്‍​​​കി​​​യി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് പ​​​ക​​​ല്‍​​​സ​​​മ​​​യ​​​ത്ത് തൊ​​​ഴി​​​ല്‍ സ​​​മ​​​യ​​​ത്തി​​​ല്‍ മാ​​​റ്റം വ​​​രു​​​ത്താ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി സം​​​സ്ഥാ​​​ന ലേ​​​ബ​​​ര്‍ ക​​​മ്മീ​​​ഷ​​​ണ​​​റേ​​​റ്റ് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​ത്. ഫെ​​​ബ്രു​​​വ​​​രി​​​യി​​​ല്‍ ത​​​ന്നെ ക്ര​​​മാ​​​തീ​​​ത​​​മാ​​​യി താ​​​പ​​​നി​​​ല ഉ​​​യ​​​രു​​​ന്ന​​​തി​​​നാ​​​ല്‍ വേ​​​ന​​​ല്‍​​ച്ചൂ​​​ട് രൂ​​​ക്ഷ​​​മാ​​​കാ​​​ന്‍ സാ​​​ധ്യ​​​ത​​​യുണ്ടെന്നാണു കാ​​​ലാ​​​വ​​​സ്ഥ നി​​​രീ​​​ക്ഷ​​​ണ​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ സൂ​​​ച​​​ന. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​​​ക്കു സൂ​​​ര്യാ​​​ഘാ​​​തം ഏ​​​ല്‍​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത കൂ​​​ടു​​​ത​​​ലാ​​​ണ് . പ​​​ക​​​ല്‍ ജോ​​​ലി ചെ​​​യ്യു​​​ന്ന​​​വ​​​ര്‍​​​ക്ക് ഉ​​​ച്ച​​​യ്ക്ക് 12 മു​​​ത​​​ല്‍ മൂ​​​ന്നു​​​വ​​​രെ വി​​​ശ്ര​​​മ​​​വേ​​​ള​​​യാ​​​കുന്ന വിധമാ ണു ക്രമീകരണം വരിക. പ​​​ക​​​ല്‍​​​സ​​​മ​​​യ​​​ത്ത് ജോ​​​ലി എ​​​ട്ടു​ മ​​​ണി​​​ക്കൂ​​​ര്‍ എ​​​ന്നു​​​ള്ള​​​ത് രാ​​​വി​​​ലെ എ​​​ഴു മു​​​ത​​​ല്‍ വൈ​​​കു​​​ന്നേ​​​രം ഏ​​​ഴു വ​​​രെ​​​യു​​​ള്ള സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ല്‍ എ​​​ട്ടു മ​​​ണി​​​ക്കൂ​​​റാ​​​യി ​നി​​ജ​​പ്പെ​​​ടു​​​ത്തും.

രാ​​​വി​​​ലെ​​​യും ഉ​​​ച്ച​​​യ്ക്കു​​ ശേ​​​ഷ​​​വു​​​മു​​​ള്ള മ​​​റ്റു ഷി​​​ഫ്റ്റു​​​ക​​​ളി​​​ലെ ജോ​​​ലി​​​സ​​​മ​​​യം ഉ​​​ച്ച​​​യ്ക്ക് 12 ന് ​​​അ​​​വ​​​സാ​​​നി​​​ക്കു​​​കയും വൈ​​​കു​​​ന്നേ​​​രം മൂ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ക്കു​​​കയും ചെയ്യുന്ന വിധം ക്ര​​​മീ​​​ക​​​രി​​​ക്ക​​​ണം. സ​​​മു​​​ദ്ര​​​നി​​​ര​​​പ്പി​​​ല്‍ നി​​​ന്നു 3000 അ​​​ടി​​​യി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ഉ​​​യ​​​ര​​​മു​​​ള്ള സൂ​​​ര്യാ​​​ഘാ​​​ത സാ​​​ധ്യ​​​ത ഇ​​​ല്ലാ​​​ത്ത മേ​​​ഖ​​​ല​​​ക​​​ളെ മു​​​ന്‍​​​വ​​​ര്‍​​​ഷ​​​ങ്ങ​​​ളി​​​ല്‍ തൊ​​​ഴി​​​ല്‍ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രു​​​ന്നു.ക​​​ഴി​​​ഞ്ഞ​​​വ​​​ര്‍​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച്‌ ഇൗ ​​​വ​​​ര്‍‌​​​ഷം ഫെ​​​ബ്രു​​​വ​​​രി​​​യി​​​ല്‍ വ​​​ന്‍ ചൂ​​​ടാ​​​ണ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് 2018 ഫെ​​​ബ്രു​​​വ​​​രി 23ന് 31 ​​​ഡി​​​ഗ്രി സെ​​​ല്‍​​​ഷ​​സ് താ​​പ​​നി​​ല​​യാ​​ണ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്. എ​​​ന്നാ​​​ല്‍, ഈ ​​​മാ​​​സം ഇ​​ത് 35 ഡി​​​ഗ്രി​​​ക്കു മു​​​ക​​​ളി​​​ലേ​​​ക്ക് ഉ​​​യ​​​ര്‍​​​ന്നു.

പു​​​ന​​​ലൂ​​​രും പാ​​​ല​​​ക്കാ​​​ട്ടും സ​​​മാ​​​ന​​​മാ​​​യ രീ​​​തി​​​യി​​​ല്‍ താ​​​പ​​​നി​​​ല ഉ​​​യ​​​രു​​​ക​​​യാ​​​ണ്. ഈ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പ​​​ക​​​ല്‍​​​സ​​​മ​​​യ​​​ത്ത് ജോ​​​ലി​​​യി​​​ല്‍ നി​​​യ​​​ന്ത്ര​​​ണം ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ടു​​​ള്ള ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കു​​​ന്ന​​​ത്. ഫെ​​​ബ്രു​​​വ​​​രി മു​​​ത​​​ല്‍ ഏ​​​പ്രി​​​ല്‍ വ​​​രെ​​​യാ​​​ണു മു​​​ന്‍​​​കാ​​​ല​​​ങ്ങ​​​ളി​​​ല്‍ തൊ​​​ഴി​​​ല്‍ സ​​​മ​​​യ​​​ത്തി​​​ല്‍ നി​​​യ​​​ന്ത്ര​​​ണം ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. കാ​​​ലാ​​​വ​​​സ്ഥ​​​യി​​​ല്‍ മാ​​​റ്റ​​​മു​​​ണ്ടാ​​​യാ​​​ല്‍ നി​​​യ​​​ന്ത്ര​​​ണം നേ​​​ര​​​ത്തേപി​​​ന്‍​​​വ​​​ലി​​​ക്കും. ശീത കാലമഴ 30 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം കു​​​റ​​​വാ​​​ണ് ഇ​​​ക്കു​​​റി സം​​​സ്ഥാ​​​ന​​​ത്ത്. ഇ​​​തും ചൂ​​​ടി​​​നു കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ ​നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

സൂര്യൻ താണ്ഡവമാടുകയാണ്. രാവിലെ ഒമ്പതിനുശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. വീട്ടിലായാലും, ഓഫീസിലായാലും ഫാനോ ഏസിയോ ഇല്ലാതെ ഇരിക്കാനും കഴിയുന്നില്ല. ഇടയ്ക്കിടയ്ക്കിടയ്ക്ക് വൈദ്യുതി ബോർഡിന്റെ വകയും പീഡനം. ഏപ്രിലെത്തുന്നതിനു മുൻപേ കേരളം വേനലിന്റെ തിക്തഫലങ്ങൾ അനുഭവിക്കാൻ തുടങ്ങിയിരുന്നു. ഏപ്രിലിന്റെ അവസാനത്തോടെ താപനില ഇതിലും ഉയരാനാണ് സാധ്യത. പൊള്ളുന്ന ചൂടിൽ ജലസ്രോദസ്സുകളും വറ്റിവരണ്ടിരിക്കുന്നു. കുടിക്കാൻ പോലും വെള്ളം ലഭിക്കാതായിരിക്കുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന പാലക്കാട് ജില്ലയിൽ ആണ്.

ചൂടേറിയതോടെ ആരോഗ്യ മേഖലയും ജാഗ്രതയിലാണ്. നേത്ര രോഗങ്ങള് ഉദര രോഗങ്ങൾ, വിളർച്ച, നിർജലീകരണം തുടങ്ങി ഒട്ടനവധി രോഗങ്ങൾ വേനലിനെ കുടുതൽ കടുപ്പിക്കുന്നു. ശരീരത്തിലെ താപനിലയേക്കാൾ അന്തരീക്ഷ താപനില വർദ്ധിക്കുമ്പോൾ സൂര്യാഘാതമുണ്ടാകുന്നു. പാലക്കാട് കഴിഞ്ഞാൽ ഏറ്റഴും കൂടുതൽ ചൂട് അനുഭവപ്പെടുന്നത് പുനലൂരാണ്.

ഒരു കാലത്ത് സമൃദ്ധിയിൽ കഴിഞ്ഞിരുന്ന കേരളത്തിന്റെ അവസ്ഥ മരങ്ങൾ മുറിച്ചും ,മണ്ണു നീക്കിയും, മണലൂറ്റിയും നമ്മൾ ഇവിടംവരെ എത്തിച്ചിരിക്കുന്നു. സ്വയം വിമർശനമല്ലാതെ മറ്റൊരുടെ മേലും കുറ്റം ചാർത്താൻ കഴിയില്ല. വികസനങ്ങളുടെ പേരുപറഞ്ഞ് നമ്മൾ നിലനിൽപ്പിനു തന്നെ ഭീഷണി വരുത്തിവച്ചിരിക്കുകയാണ്. ഈ വർഷത്തെ ദുരിതത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട്. പ്രവർ ത്തിച്ചാൽ വരും വർഷങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒരു വൻ ദുരന്തത്തിൽ നിന്നും നമുക്ക് സുരക്ഷിതരാകാം.