കിളിമാനൂരിൽ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു

കിളിമാനൂർ: ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു. ചിതറ കൊച്ചാലുംമൂട് സ്വദേശിനി നളിനിയാണ് (71) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 3ഓടെയായിരുന്നു അപകടം. തുടർന്ന് നളിനിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ 5ന് മരിച്ചു. തളർവാത രോഗിയായ നളിനിയെ അനന്തപുരി ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു കിളിമാനൂർ ശില്പ ജംഗ്ഷനിൽ വച്ച് കിളിമാനൂരിൽ നിന്ന് നിലമേലിലേക്ക്ക്കു പോവുകയായിരുന്ന കാറുമായി കൂട്ടിയിടച്ചത്. കിളിമാനൂർ പൊലീസ് കേസെടുത്തു