53 വർഷത്തിന് ശേഷം കിളിമാനൂർ ഗ്രാമപഞ്ചായത്തിന് പുതിയ കെട്ടിടം, ശിലാസ്ഥാപനം നടന്നു

കിളിമാനൂർ : എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ 1-35 കോടി ചിലവഴിച്ച് അരനൂറ്റാണ്ട് പിന്നിട്ട് ജീർണാവസ്ഥയിലായ നിലവിലെ കെട്ടിടം പൊളിച്ച് മാറ്റി കിളിമാനൂർ ഗ്രാമപഞ്ചായത്തിന് പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കുന്നു. അതിന്റെ ശിലാസ്ഥാപനം ഇന്ന് മന്ത്രി എ .സി മൊയ്‌തീൻ നിർവഹിച്ചു. .ജനപ്രിയ സർക്കാരിൻ്റെ ആയിരം ദിനങ്ങൾ പൂർത്തിയാക്കുന്ന വേളയിയിൽ കിളിമാനൂർ ജനപ്രതിനിധി സഭക്ക് നൽകുന്ന അംഗികാരമാണ് പുതിയ മന്ദിരം. 1965 ഏപ്രിൽ ഏപ്രിൽ 21നാണ് നിലവിലെ കെട്ടിടം നിർമ്മിച്ചത്. 53 വർഷത്തിന് ശേഷമാണ് ഇപ്പോൾ പുതിയ കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയത്.

എം എൽ എ അഡ്വ ബി സത്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എസ് രാജലക്ഷ്മി അമ്മാൾ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ബി.പി മുരളി, ശ്രീജ ഷൈജു ദേവ്, ഡി സ്മിത, എ. ദേവദാസ്, എൽ. ബിന്ദു, എസ്‌.ലിസി, എസ്.എസ് സിനി, ജെ മാലതിയമ്മ, എസ്‌.സനു, എ.ബിന്ദു, എം എം. വേണോഗോപാൽ, എസ് ഷാജുമോൾ, കെ.രവി, ജെ.സജി കുമാർ, ബി.എസ് റജി, ബീന വേണുഗോപാൽ, എൻ.ലുപിത, എസ്.അനിത, കെ.എസ്‌ ലില്ലിക്കുട്ടി, എസ്‌. വിദ്യാ നന്ദകുമാർ, മാലതിപ്രഭാകരൻ, ശോഭനകുമാരി, എസ് ഗോപാലകൃഷ്ണൻ, ആലപ്പാട്ട് അജയകുമാർ, സോമരാജ് കുറുപ്പ്, എംപി പ്രസന്നകുമാർ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി അജയകുമാർ നന്ദി രേഖപ്പെടുത്തി .