കിഴുവിലം ഗവ. ആയുർവേദ ആശുപത്രിയിൽ സ്നേഹധാര പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ

കിഴുവിലം: ജില്ലാ പഞ്ചായത്തിന്റെ കീഴിൽ തിരുവനന്തപുരം ഗവ. ആയുർവേദാശുപത്രിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്നേഹധാര പദ്ധതിയുടെ കിഴുവിലം ഗവ. ആയുർവേദാശുപത്രിയിലെ തുടർ പ്രവർത്തനത്തിന്റെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ. ഷൈലജാ ബീഗം നിർവഹിച്ചു. കഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അൻസാറിന്റെ അദ്ധ്യക്ഷതയിൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മിനി. എ.കെ സ്വാഗതം പറഞ്ഞു. ഭാരതീയ ചികിത്സാ വകുപ്പ് ഡി.എം ഡോ. ടി.എസ്. ജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. പദ്ധതി കോ-ഓർഡിനേറ്റർ ഡോ. രോഷ്നി അനിരുദ്ധൻ ചികിത്സാ വിവരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ. ശ്രീകണ്ഠൻ നായർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമഭായി അമ്മ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എസ്. ശ്രീകണ്ഠൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബി. ശ്യാമള അമ്മ, ജി. ഗിരീഷ് കുമാർ, ബിജുകുമാർ മെഡിക്കൽ ഓഫീസർ ഡോ. മയശ്രീ എന്നവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി മെഡിക്ക ക്യാമ്പ്, ഭിന്ന ശേഷിയുള്ള കുഞ്ഞുങ്ങൾക്ക് ആയുർവേദ ചികിത്സയുടെ സാദ്ധ്യതകൾ, പരിശീലന പരിപാടി എന്നിവയും നടന്നു.