കിഴുവിലം രണ്ടാം വാർഡിൽ അംഗൻവാടിക്ക് പുതിയ മന്ദിരം

കിഴുവിലം: കിഴുവിലം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ 76 -ാം നമ്പർ അംഗൻവാടിക്കായി നിർമിക്കുന്ന പുതിയ മന്ദിരത്തിന്റെ തറക്കല്ലിടൽ കർമം ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി നിർവഹിച്ചു. കിഴുവിലം സുധീർ മൻസിലിൽ റംലാ ബീവി സംഭാവനയായി നല്‌കിയ 3 സെന്റ് സ്ഥലത്ത് വി. ശശി എം.എൽ.എയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഗിരീഷ്‌കുമാർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ആർ. ശ്രീകണ്‌ഠൻ നായർ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഗോപകുമാർ, എ.എസ്. ശ്രീകണ്‌ഠൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മഞ്ജു പ്രദീപ്, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി വിജുകുമാർ, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി അൻവർഷ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കിഴുവിലം രാധാകൃഷ്‌ണൻ, മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലഭ, അനിൽകുമാർ, വിപിൻ ജഗദീഷ് ചന്ദ്രൻ, ബാലാനന്ദൻ, സജിനി റഹൂഫ്, വിജയലക്ഷ്‌മി, ശശികല എന്നിവർ സംസാരിച്ചു.