ചെറുന്നിയൂർ കൊച്ചുപാലച്ചിറ ഗവ.എം.എൽ.പി.എസ്‌ 112ാംമത് വാർഷികാഘോഷ നിറവിൽ

ചെറുന്നിയൂർ :ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിൽ ദളവാപുരം വാർഡിലെ കൊച്ചുപാലച്ചിറ ഗവ.എം.എൽ.പി.എസ്‌ 112ാംമത് വാർഷികാഘോഷ നിറവിൽ. സ്കൂളിൻ്റെ 112ാംമത് വാർഷികാഘോഷത്തിൻ്റെയും സ്കൂൾ കമാനത്തിൻ്റെ അനാച്ഛാദനവും എം. എൽ. എ. അഡ്വ. ബി. സത്യൻ ഉദ്ഘാടനം നിർവഹിച്ചു. ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എൻ.നവപ്രകാശ്, ദളവാപുരം വാർഡ് മെമ്പർ രജനി അനിൽ, പിടിഎ ഭാരവാഹികൾ, പിടിഎ അംഗങ്ങൾ, ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. വാർഷികാഘോഷ പരിപാടിയോടനുബന്ധിച്ച് കുട്ടികളുടെ വിവിധ തരം കലാപരിപാടികളും നടന്നു.

സ്കൂളിനെ ജനപങ്കാളിത്തത്തോടെ വിപുലമായ പദ്ധതിക്ക് രൂപം നൽകി മികവിൻ്റെ കേന്ദ്രമാക്കി മാറ്റും. പ്രീപ്രൈമറി തലം പ്രത്യേക പദ്ധതി, സ്ക്കൂൾ സയൻസ് ലാബ്, ലൈബ്രറി, ഇംഗ്ലിഷ്, മലയാളം, പഠനം മധുരമാക്കാൻ പ്രത്യേക പദ്ധതി, പഠന ഇതര പദ്ധതികൾ ആസൂത്രണം ചെയ്യും. സ്ഥലപരിമിതിയുള്ളതിനാൽ പുതിയ ഒരു ബ്ലോക്ക് നിർമ്മിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന്. എം.എൽ.എ ഉറപ്പ് നൽകി.