കല്ലമ്പലത്ത് കെ.എസ്.യു ദേശീയ പാത ഉപരോധിച്ചു

കല്ലമ്പലം : കാസർഗോഡ്‌ പെരിയയിൽ കെ.എസ്.യ, യൂത്ത്‌ കോൺഗ്രസ്സ്‌ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കെ.എസ്.യു പ്രവർത്തകർ കല്ലമ്പലത്തിൽ ദേശീയ പാത ഉപരോധിച്ചു. ഇന്ന് പുലർച്ചെ 1 മണിയോടെയാണ് റോഡ് ഉപരോധിച്ചത്. ഇന്ന് സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്യുകയും ചെയ്തു. കല്ലമ്പലത്ത് നടന്ന റോഡ് ഉപരോധം കെ.എസ്‌.യു സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ കല്ലമ്പലം നേതൃത്വം നൽകി. ഉപരോധത്തെ തുടർന്ന് ഏറെ നേരം ദേശീയ പാതയിലെ ഗതാഗതം സ്തംഭിച്ചു.