കുറ്റിച്ചൽ– ആര്യനാട് റോഡിൽ അപകടക്കെണി

കുറ്റിച്ചൽ : കുറ്റിച്ചൽ– ആര്യനാട് റോഡിൽ രൂപപ്പെട്ട വലിയ ഗർത്തങ്ങൾ അപകടങ്ങൾക്കിടയാകുന്നു. പാലൈക്കോണം അസീസി ആശ്രമത്തിനു സമീപത്തെ കൊടുംവളവിലും വില്ലാ നസ്ര‌ത്ത് ഇംഗ്ലിഷ് മീഡിയം സ്കൂളിന്റെ പ്രവേശന കവാടത്തിനു മുന്നിലുമാണു ടാറിങ് തകർന്നു റോഡ് കുഴിയായി മാറിയത്. മാസങ്ങൾക്ക് മുൻപ് മകളുമൊത്ത് യാത്ര ചെയ്ത വീട്ടമ്മ തെറിച്ച് വീണ് മരണപ്പെട്ടത് ഉൾപ്പെ‌ടെ ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങളാണ് ഇവിടെയുണ്ടായത്. അടിയന്തരമായി നവീകരണം നടത്തുന്നതിനു വേണ്ടിയുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.