കുറ്റിച്ചൽ പഞ്ചായത്തിൽ വന്യമൃഗ ശല്യം: ധർണ നടത്തി

കുറ്റിച്ചൽ: കുറ്റിച്ചൽ പഞ്ചായത്തിലെ വന്യമൃഗ ശല്യം നിയന്ത്രിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കോട്ടൂർ കാപ്പുകാട് വനം വകുപ്പിന്റെ ആന പരിപാലന കേന്ദ്രത്തിന് മുന്നിൽ ധർണ നടത്തി. കെ.എസ്. ശബരീനാഥൻ എം.എൽ.എ ധർണ ഉദ്‌ഘാടനം ചെയ്തു. കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. നിരവധി തവണ വനം വകുപ്പിന്റെയും വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും പ്രശ്നം പരിഹരിക്കാൻ നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് ധർണ സംഘടിപ്പിച്ചതെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു.