ഐ.ബി. സതീഷ് എം.എൽ.എ സല്യൂട്ട് സ്വീകരിച്ചു

മലയിൻകീഴ്: മലയിൻകീഴ് ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. ഐ.ബി. സതീഷ് എം.എൽ.എ സല്യൂട്ട് സ്വീകരിച്ചു. 44 വിദ്യാർത്ഥിനികൾ അടങ്ങുന്ന 2017–19 ബാച്ചിന്റെ പരിശീലനമാണ് പൂർത്തിയായത്. സ്കൂളിലെ ആദ്യ എസ്.പി.സി.സംഘമാണിത്. ജില്ലാ പഞ്ചായത്ത് അംഗം വി.ആർ. രമാകുമാരി, നേമം ബ്ലോക്ക് പ്രസിഡന്റ് എൽ. ശകുന്തളകുമാരി, ജനപ്രതിനിധികളായ രമ, എൽ. അനിത, എസ്. ചന്ദ്രൻനായർ, ചന്ദ്രമതി, കെ. ഷിബുലാൽ, എസ്.പി.സി.സംസ്ഥാന അസി. നോഡൽ ഓഫിസർ അജിത്കുമാർ, ജില്ലാ അസി.നോഡൽ ഓഫിസർ രാജഗോപാൽ, എസ്.ഐമാരായ ബിപിൻ പ്രകാശ്, സുരേഷ്കുമാർ, സ്കൂൾ അധികൃതർ, പി.ടി.എ. പ്രസിഡന്റ് ജയാനന്ദൻ, മറ്റ് ഭാരവാഹികൾ, പൂർവ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.