മണനാക്ക് ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കണമെന്ന ആവശ്യം ശക്തം

മണനാക്ക്: തിരക്കേറിയ മണനാക്ക് ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 4 ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ ഒത്തുകൂടുന്ന മണനാക്ക് ജംഗ്ഷനിലാണ് ട്രാഫിക് സിഗ്നലിലെ ആവശ്യകത നാട്ടിൽ ജനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ജംഗ്ഷൻ മധ്യത്തായി സ്ഥിതിചെയ്യുന്ന കിണറിനെ വലയം വച്ചാണ് ഇപ്പോൾ വാഹനങ്ങൾ തിരിഞ്ഞു പോകുന്നത്. നിലയ്ക്കാമുക്ക് വഴി കടയ്ക്കാവൂരിലേക്കും വക്കത്തേക്കും, കൊല്ലമ്പുഴ വഴി ആറ്റിങ്ങലിലേക്കും, ആലംകോട് വഴി ആറ്റിങ്ങലിലേക്കും, കവലയൂർ വഴി വർക്കലയിലേക്കുമെല്ലാം വാഹനങ്ങൾ തിരിഞ്ഞു പോകുന്നത് ഇവിടെ നിന്നാണ്. പ്രധാന വാണിജ്യ മേഖല കൂടിയായ ഇവിടെ എപ്പോഴും ജനത്തിരക്കാണ്.

വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ മറ്റു ദിശകളിലേക്ക് പോകാൻ വ്യഗ്രത കാണിക്കുമ്പോൾ പരസ്പരം വാക്കു തർക്കവും അപകടങ്ങളും ഉണ്ടാകുന്നു. സ്വകാര്യ ബസ് സർവീസുകൾ ഉൾപ്പടെയുള്ള റോഡുകളിലേക്കാണ് മണനാക്ക് ജംഗ്ഷൻ ഒരു പ്രധാന പോയിന്റായി മാറുന്നത്. ചിട്ടയായ ഗതാഗത്തിന് ട്രാഫിക് സംവിധാനം ആവശ്യമാണെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. അമിത വേഗതയ്ക്കും ട്രാഫിക് സിഗ്നൽ ഒരു നിയന്ത്രണമാകുമെന്നും അഭിപ്രായമുണ്ട്. നാടിന്റെ സുരക്ഷയ്ക്കും സുഗമമായ യാത്രയ്ക്കും ട്രാഫിക് സിഗ്നൽ സ്ഥാപിക്കണമെന്നാണ് ആവശ്യം.

This is https://www.affordable-papers.net/ essential to the essay because it provides a location for your student to examine what they have composed.