മംഗലപുരം ഗ്രാമപഞ്ചായത്ത് വ്യത്യസ്ത മാതൃക -എ. സി. മൊയ്തീൻ

ശുദ്ധഗ്രാമം, ഗ്രാമസ്പന്ദനം, അതിഥി സംസ്ഥാന തൊഴിലാളി സൗഹൃദ പദ്ധതി, കേരളത്തിലെ ആദ്യബാലഗ്രാമ പഞ്ചായത്ത് രൂപീകരണം തുടങ്ങീ നൂതന പദ്ധതികൾ നടപ്പിലാക്കുന്ന മംഗലപുരം ഗ്രാമപഞ്ചായത്തു കേരളത്തിന് മാതൃകയാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി. എ. സി. മൊയ്തീൻ പറഞ്ഞു. ഗ്രാമപഞ്ചായത്തിന്റെ പുതിയ മന്ദിരം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഡെപ്യുട്ടി സ്പീകർ വി. ശശി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിഡന്റ് വേങ്ങോട് മധു സ്വാഗതവും വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി കൃതജ്ഞതയും പറഞ്ഞു. പോത്തൻകോട് ബ്ലോക്ക് പ്രസിഡന്റ് ഷാനിബ ബീഗം, വൈസ് പ്രസിഡന്റ് എം. യാസിർ,ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സുമ ഹരിലാൽ, വസന്തകുമാരി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എസ്. കവിത, രാധാ ദേവി, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ എസ്. ജയ, എം. ഷാനവാസ്‌, ജില്ലാ പ്ലാനിങ് ഓഫീസർ വി. എസ്. ബിജു, ജനപ്രതിനിധികളായ കെ. ഗോപിനാഥൻ, വി. അജികുമാർ, സി. ജയ്മോൻ, എം. എസ്. ഉദയകുമാരി, വേണു ഗോപാലൻ നായർ, സുധീഷ് ലാൽ, എൽ. മുംതാസ്,സി. പി. സിന്ധു, ജൂലിയറ്റ് പോൾ, എസ്. ആർ. കവിത,കെ. എസ്. അജിത് കുമാർ, തങ്കച്ചി ജഗന്നിവാസൻ, അമൃത. എ, ദീപാ സുരേഷ്, ലളിതാംബിക, സെക്രട്ടറി ഷമീം, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ, സ്റ്റാഫ് സെക്രട്ടറി ബി. ഹരികുമാർ, സി ഡി എസ് ചെയർപേഴ്‌സൺ ബിന്ദു ജെയിംസ്, ബാലപഞ്ചായത്തു പ്രസിഡന്റ് ഷെഹ്‌നാ മാഹീൻ, പള്ളിപ്പുറം ജയകുമാർ രാഷ്ട്രീയ നേതാക്കളായ അഡ്വ. ഹാഷിം, സി. പി. ബിജു,മുരുക്കുംപുഴ സുനിൽ, തുടങ്ങിയവർ പങ്കെടുത്തു.