മിത്രം റസിഡൻറ്‌സ് അസോസിയേഷൻ വാർഷികാഘോഷം

വിളവൂർക്കൽ : വഴുതൂർക്കോണം മിത്രം റസിഡൻറ്‌സ് അസോസിയേഷൻ വാർഷികാഘോഷം ഐ.ബി.സതീഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പി.സനൽകുമാർ അധ്യക്ഷനായി.

വിളവൂർക്കൽ പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ, ജില്ലാപ്പഞ്ചായത്ത് അംഗങ്ങളായ വി.ആർ.രമകുമാരി, എസ്.ശോഭനകുമാരി, പഞ്ചായത്തംഗം ഡി.മുരുകൻ, ഫോറം ജനറൽ സെക്രട്ടറി കെ.ചന്ദ്രശേഖരൻനായർ, പ്രേംകുമാർ, വിജു പ്രസാദ് എന്നിവർ സംസാരിച്ചു. മാനവം ഡയറക്ടർ മുൻഷി രാജേന്ദ്രൻ മത്സര വിജയികൾക്ക് സമ്മാനം നൽകി.