വിദ്യാർത്ഥികളുടെ അഭ്യർത്ഥന യാഥാർത്ഥ്യമായി, മുടപുരം യു.പി.എസിൽ കമ്പ്യൂട്ടറുകളെത്തി

കിഴുവിലം : കിഴുവിലം ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള മുടപുരം യു.പി.എസ്സിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥികളുടെ അഭ്യർത്ഥന മാനിച്ചു കൊണ്ട് 84000 രൂപ വിലവരുന്ന രണ്ട് കമ്പ്യൂട്ടറുകൾ വാങ്ങി മുടപുരം യു.പി സ്കൂളിൽ സ്ഥാപിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. അൻസാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആറ്റിങ്ങൽ എംപി ഡോ.എ സമ്പത്ത് ഉദ്ഘാടനം നിർവഹിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ശ്രീകണ്ഠൻ, ബ്ലോക്ക്‌ പഞ്ചായത്ത് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സ്കൂളിലെ വിദ്യാർഥികൾ സ്വാഗതവും നന്ദിയും രേഖപ്പെടുത്തി.