മുദാക്കൽ താഴയ്ക്കാട്ട് പഞ്ചിയമ്മ ക്ഷേത്രത്തിൽ കുംഭ പുണർത മഹോത്സവം ഫെബ്രുവരി 15 മുതൽ 17 വരെ

മുദാക്കൽ :ദേവീചൈതന്യം കുടികൊള്ളുന്ന മുദാക്കൽ താഴയ്ക്കാട്ട് പഞ്ചിയമ്മ ക്ഷേത്രത്തിലെ കുംഭ പുണർത മഹോത്സവം ഫെബ്രുവരി 15 മുതൽ 17 വരെ ( കുംഭം 3 മുതൽ 5 വരെ ) നടത്താൻ തീരുമാനിച്ചിരിക്കുന്നു. എല്ലാ ഭക്ത ജനങ്ങളുടെയും സ്നേഹ സാനിദ്ധ്യം പ്രതീക്ഷിക്കുന്നു. ഫെബ്രുവരി 15 വെള്ളിയാഴ്ച രാത്രി 8 മണിക്ക് പരപ്പിൽ കറുമ്പൻ നയിക്കുന്ന കാക്കാരിശ്ശി നാടകം, തെയ്യം തിറയാടൽ,ഫെബ്രുവരി 16 ശനിയാഴ്ച്ച രാത്രി 8 മണിക്ക് 40 ഓളം അവാർഡുകൾ ഏറ്റുവാങ്ങിയ ആറ്റിങ്ങൾ ശ്രീ ധന്യയുടെ ഈ വർഷത്തെ സൂപ്പർ ഹിറ്റ് നാടകം ” ജീവിതത്തിന് ഒരു ആമുഖം” മാർച്ച് 17 ഞായറാഴ്ച രാത്രി 7 മണിക്ക് മനു അറ്റിങ്ങൾ അവതരിപ്പിക്കുന്ന ,ഓട്ടൻതുളളൽ,രാത്രി 9.30 ന് കോട്ടയം മെഗാ ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള.