എല്ലാ ക്ലാസ് റൂമുകളും സ്മാർട്ടാക്കി മുരുക്കുംപുഴ എൽ പി എസ്.

മുരുക്കുംപുഴ :ഡെപ്യൂട്ടി സ്പീകർ വി. ശശിയുടെ എം.എൽ.എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മുരുക്കുംപുഴ എൽ.പി സ്കൂളിൽ എല്ലാ ക്ലാസ് റൂമുകളും സ്മാർട്ട് ക്ലാസ് റൂമാക്കി. കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയിൽ പ്രീപ്രൈമറി മുതൽ എല്ലാ ക്ലാസ് റൂമുകളും സ്മാർട്ടാക്കിയ ആദ്യ വിദ്യാലയമായി മുരുക്കുംപുഴ എൽ.പി എസ്. ഡെപ്യുട്ടി സ്പീകർ വി. ശശി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, മെമ്പർ ജൂലിയറ്റ് പോൾ, ഹെഡ്മിസ്ട്രസ് പി. ഗീത, ശ്യാം, ഷീബ എന്നിവർ സംസ്സാരിച്ചു.