നടയറ ജി.എം. എച്ച്.എസ്.എസ്സിൽ നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം

നടയറ : നടയറ ജി.എം. എച്ച്.എസ്.എസ്സിൽ3.87 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അഡ്വ വി. ജോയി.എം.എൽ.എ നിർവഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, കൗൺസിലർ വൈ. ഷാജി, നടയറ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് എം.എ. സത്താർ, പി.ടി.എ. പ്രസിഡന്റ് സാബിർ സയ്നി,ഹെഡ്മാസ്റ്റർ സൈല, എസ്.എം.സി. ചെയർമാൻ എ. ബദൂറുദ്ദീൻ, സ്കൂൾ വിസകന സമിതി ചെയർമാൻ സജീവ് നടയറ, വികസനസമിതി അംഗം പി.എം. ബഷീർ തുടങ്ങിയവർ പങ്കെടുത്തു.