നഗരൂർ പഞ്ചായത്തിലെ ഇരമല്ലി -പടിഞ്ഞാറ്റതിൽ റോഡ് തുറന്നു

നഗരൂർ : നഗരൂർ പഞ്ചായത്തിലെ നവീകരിച്ച നന്ദായിവനം -ഇരമല്ലി – പടിഞ്ഞാറ്റതിൽ റോഡ് തുറന്നുകൊടുത്തു. വർഷങ്ങളായി തകർന്നു കിടന്ന റോഡ് ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും 20 ലക്ഷം രൂപാ ചെലവിലാണ് കോൺക്രീറ്റിംഗ് നടത്തി റോഡ് ഗതാഗതയോഗ്യമാക്കിയത്. ജില്ലാ പഞ്ചായത്തംഗം ഡി സ്മിത റോഡ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വെള്ളല്ലൂർ കെ അനിൽകുമാർ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എൽ ശാലിനി, പഞ്ചായത്തംഗങ്ങളായ അനൂപ് രാജ്, അജിത ഉണ്ണികൃഷ്ണൻ, ബീന, രേവതി , സി പി ഐ എം ലോക്കൽ കമ്മറ്റിയംഗം കെ സുകേശൻ, ബ്രാഞ്ച് സെക്രട്ടറി ബിനു തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജി ഷീബ സ്വാഗതം പറഞ്ഞു.