നന്ദിയോട്ട് ‘കാവൽ കണ്ണുകൾ’ നാടിന്റെ കാവൽ ഏറ്റെടുത്തു

നന്ദിയോട്  : കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിലും തടയുന്നതിലും സി.സി.ടി.വി കാമറകളുടെ സേവനം സുപ്രധാനമാണെന്നും അമ്പത് പൊലീസുകാരുടെ ഡ്യുട്ടിക്ക് തുല്യമാണ് ഒരു കാമറയുടെ സേവനമെന്നും എ.ഡി.ജി.പി മനോജ് എബ്രഹാം പറഞ്ഞു.നന്ദിയോട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിന്റെയും നന്ദിയോട് റസിഡന്റ്‌സ് വെൽഫെയർ അസോസിയേന്റെയും സഹകരണത്തോടെ സ്ഥാപിച്ച നിരീക്ഷണ കാമറകളുടെ പ്രവർത്തനോദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.പാലോട് ഗവണ്മെന്റ് ആശുപത്രി ജംഗ്‌ഷൻ മുതൽ നന്ദിയോട് ഓട്ടോ സ്റ്റാന്റ് വരെയും നന്ദിയോട് മാർക്കറ്റ് പൂർണമായുമാണ് കാമറകളുടെ നിരീക്ഷണത്തിലായത്. പാലോട് പൊലീസ് സ്റ്റേഷനിലും നന്ദിയോട് വ്യാപാര ഭവനിലും കൺട്രോൾ യൂണിറ്റും മോണിറ്ററിംഗ് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് പുലിയൂർ രാജൻ അദ്ധ്യക്ഷത വഹിച്ചു.റിട്ട.ഹെഡ്മാസ്റ്റർ കെ.ചക്രപാണി ഭദ്രദീപം തെളിച്ചു.ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു വിശിഷ്ടാതിഥിയായിരുന്നു.റൂറൽ എസ്.പി ബി.അശോകൻ,ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ് പാലോട് കുട്ടപ്പൻ നായർ,ബ്ലോക്ക് പ്രസിഡന്റ് കെ.പി.ചന്ദ്രൻ, നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാസുരേഷ്,പി.എസ്.ബാജിലാൽ,പി.രാജീവൻ,കാരേറ്റ് വിജയൻ,പേരയം ശശി, ടി.കെ.വേണുഗോപാൽ, ബി.എൽ.കൃഷ്ണപ്രസാദ്‌,നന്ദിയോട് സതീശൻ,ജി.എസ്.ഷാബി,എച്ച്.അഷ്‌റഫ് തുടങ്ങിയവർ പ്രസംഗിച്ചു.നന്ദിയോട് റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ബി.സുശീലൻ സ്വാഗതവും ഏകോപനസമിതി യൂണിറ്റ് ജനറൽസെക്രട്ടറി സുബ്രഹ്മണ്യപിള്ള നന്ദിയും പറഞ്ഞു.