നന്ദിയോട്ട് പഠനോത്സവം പഞ്ചായത്ത് തല ഉദ്ഘാടനം

നന്ദിയോട് : വിദ്യാഭ്യാസ വകുപ്പിന്റെ പഠനോത്സവം നന്ദിയോട് പഞ്ചായത്ത് തല ഉദ്ഘാടനം പാലോട് ഗവ.എൽ.പി.എസിൽ പഞ്ചായത്ത് പ്രസിഡന്റ് ദീപാസുരേഷ് ഉദ്ഘാടനംചെയ്തു.എസ്.എം.സി ചെയർമാൻ വി.എൽ.രാജീവിന്റെ അദ്ധ്യക്ഷതയിൽ എസ്.എസ്.എ ജില്ലപ്രോജക്ട് ഓഫീസർ ബി. ശ്രീകുമാരൻ മുഖ്യപ്രഭാഷണംനടത്തി.പഞ്ചായത്ത് വിദ്യാഭ്യാസ സമിതിഅദ്ധ്യക്ഷൻ എം. ഉദയകുമാർ, വാർഡ്അംഗംഅനിതാകൃഷ്ണൻ, ബി.പി.ഒ.കെ.എൽ.ബിച്ചു, ഹെഡ്മിസ്ട്രസ് ജെ.ഗിരിജ,ബി.ആർ.സി ട്രെയിനർ പ്രിയ, എം.നാഷിദ്, സാലി,കെ. ലേഖഎന്നിവർപ്രസംഗിച്ചു. എൽ.പി.എസിലെ കുരുന്നു വിദ്യാർത്ഥികൾ നടത്തിയ പഠന പ്രവർത്തനങ്ങളുടെ മികവുറ്റ അവതരണം ശ്രദ്ധേയമായി.