നാവായിക്കുളം സബ് രജിസ്ട്രാർ ഓഫീസിന് പുത്തൻ മന്ദിരം

നാവായിക്കുളം : സർക്കാരിന്റെ ആയിരം ദിവസത്തെ വികസനപ്രവർത്തനങ്ങളുടെ ഭാഗമായി നാവായിക്കുളം സബ് രജിസ്ട്രാർ ഓഫീസിന് പുത്തൻ മന്ദിരം ഒരുങ്ങുന്നു. നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീ‍ഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിച്ചു. നാവായിക്കുളത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ഉദ്ഘാടന ചടങ്ങും ശിലാസ്ഥാപന കർമ്മവും നടന്നു. മന്ദിരത്തിന്റെ ശിലാസ്ഥാപനം വി. ജോയി എം.എൽ.എ നിർവഹിച്ചു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ്, നാവായിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂരിയത്ത് ബീവി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ അ‍ഡ്വ. പി.ആർ. രാജീവ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ നിസാനിസാർ, ശാന്തമ്മ, പഞ്ചാത്തംഗങ്ങളായ ഇ. ജലാൽ, ബി.കെ. പ്രസാദ്, നാവായിക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. എം.എ. താഹ, ബെന്നി, ജയബാബു, നേമം ഭുവനചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സി.എസ്. ശ്രീലത സ്വാഗതവും ടി.പി. മിനി നന്ദിയും പറഞ്ഞു.