നെടുമങ്ങാട്‌ പതിനൊന്നാം കല്ലിൽ വഴിയോര വിശ്രമകേന്ദ്രം തുറന്നു

നെടുമങ്ങാട് : എം.പി ഡോ. എ സമ്പത്തിന്റെ ആസ്തി വികസന ഫണ്ടിൽ പതിനൊന്നാം കല്ലിൽ നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ നിർവഹിച്ചു. നെടുമങ്ങാട് എം.എൽ.എ സി.ദിവാകരൻ, നെടുമങ്ങാട് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, നഗരസഭ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാർ, വാർഡ് കൗൺസിലർമാർ, നെടുമങ്ങാട് മുൻസിപ്പൽ സെക്രട്ടറി എന്നിവരെ കൂടാതെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.