നെടുമങ്ങാട് യൂത്ത് കോൺഗ്രസ് അക്രമ വിരുദ്ധ സന്ധ്യ സംഘടിപ്പിച്ചു

നെടുമങ്ങാട്: സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് കാസർക്കോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയത് എന്ന് കോൺഗ്രസ് നേതാവ് പാലോട് രവി ആരോപിച്ചു. യൂത്ത് കോൺഗ്രസ് നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അക്രമ വിരുദ്ധ സന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. മഹേഷ് ചന്ദ്രന്റ അദ്ധ്യക്ഷതയിൽ ഡി.സി.സി സെക്രട്ടറി തേക്കട അനിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയൻ, കല്ലയം സുകു, എൻ. ബാജി, എസ്. അരുൺകുമാർ, ടി. അർജുനൻ, ഹാഷിം റഷീദ്, കരുപ്പൂര് ഷിബു, ശരത്, സജാദ്, ഷിനു, ഷിയാസ് തുടങ്ങിയവർ പങ്കെടുത്തു.