നെടുമ്പറമ്പ് ഗവ ഹയർസെക്കൻഡറി സ്കൂൾ ഹൈടെക്കായി

നഗരൂർ : നഗരൂർ നെടുമ്പറമ്പ് ഗവ ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാപഞ്ചായത്ത് ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചെലവാക്കി നിർമ്മിച്ച ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്തംഗം ഡി. സ്മിത നിർവഹിച്ചു. ഇതോടൊപ്പം എട്ടുലക്ഷത്തോളം രൂപ ചെലവിൽ ജില്ലാപഞ്ചായത്ത് നിർമ്മിച്ച് നൽകുന്ന പാചകപുരയുടെ ശിലാസ്ഥാപനവും നടന്നു. ചടങ്ങിന്റെ ഭാഗമായി പ്രതിഭാ സംഗമവും പഠനോത്സവും സംഘടിപ്പിച്ചു. പി. ടി. എ പ്രസിഡന്റ് ഗുരുദാസ് അദ്ധ്യക്ഷത വഹിച്ചു. 2003 -2004 പൂർവവിദ്യാർത്ഥികൾ വാങ്ങി നൽകിയ ഫാനുകൾ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ എൽ. ശാലിനി ഏറ്റുവാങ്ങി. പ്രഥമാദ്ധ്യാപിക അജിത റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം. രഘു മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. എസ്. ഷീബ, പി. സുഗതൻ, എം. ഷിബു, എസ്. ബീന, വി. പ്രസന്നൻ, എം. ഗോപിനാഥൻ, കെ. ശ്രീധരൻ, കെ. സുകേശൻ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ ഷീല സി.ജി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സീന നന്ദിയും പറ‍ഞ്ഞു.