ഞാൻ പ്രകാശന്റെ വിജയം കേക്ക് മുറിച്ചു ആഘോഷിച്ചു

ആറ്റിങ്ങൽ : ഫുൾമൂൺ സിനിമയുടെ ബാനറിൽ സത്യനന്തിക്കാട് ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത ‘ഞാൻ പ്രകാശൻ’ സിനിമ ലോകമെമ്പാടും വലിയ സ്വീകാര്യതയാണ് നേടിയത്. 53 ദിവസം പിന്നിട്ട് ഞാൻ പ്രകാശന്റെ വിജയാഘോഷം ആറ്റിങ്ങലിൽ നടന്നു. ആറ്റിങ്ങൽ ഗംഗ തിയേറ്ററിൽ നടന്ന ആഘോഷ പരിപാടിയിൽ തീയേറ്റർ ഉടമ സലിൻ സണ്ണി കേക്ക് മുറിച്ചു.

ഹാസ്യവും ആകാംക്ഷയും മാത്രമല്ല സമൂഹത്തിന് നല്ല സന്ദേശവും നൽകുന്ന സിനിമയാണ് ഞാൻ പ്രകാശൻ. സിനിമയിൽ ശ്രീനിവാസനും മികച്ച വേഷത്തിലെത്തുന്നുണ്ട്. വ്യത്യസ്തമായ ശൈലിയും അഭിനയവുമാണ് ഫഹദ് ഫാസിൽ പ്രകാശൻ എന്ന കഥാപാത്രത്തിന് നൽകിയിരിക്കുന്നത്. അത് തന്നെയാണ് ചിത്രത്തെ ജനങ്ങൾ ഏറ്റെടുക്കാനും കാരണം. ആറ്റിങ്ങലിൽ നടന്ന ആഘോഷ പരിപാടിയിൽ സിനിമ പ്രേമികൾ പങ്കെടുത്തു.