മന്നത്ത് പത്മനാഭന്റെ 49-ാമത് ചരമവാർഷിക ദിനാചരണം

കിഴുവിലം : എൻ.എസ്.എസ് കടയറ കരയോഗത്തിന്റെ നേതൃത്വത്തിൽ നടന്ന സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 49-ാമത് ചരമവാർഷിക ദിനാചരണം മേഖലാ കൺവീനർ പാലവിള സുരേഷ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കൃഷ്ണൻകുട്ടി നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കുമാർ സ്വാഗതവും, ജോയിന്റ് സെക്രട്ടറി മധുസൂദനൻ കൃതജ്ഞതയും രേഖപ്പെടുത്തി. ഭരണ സമിതിയംഗം കിഴുവിലം രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. വനിതാ സമാജം അംഗങ്ങളുടെ നേതൃത്വത്തിൽ രാമായണ പാരായണം നടന്നു.