ഒറ്റൂരിൽ മകളെ പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ.

ഒറ്റൂർ : പതിനൊന്ന് വയസായ മകളെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ. ഒറ്റൂർ ശ്രീനാരായണപുരം സ്വദേശിയാണ് അറസ്റ്റിലായത്. സ്ഥിരം മദ്യപാനിയായ ഇയാൾ ഭാര്യ ജോലിക്ക് പോകുന്ന സമയത്താണ് മകളെ പീഡിപ്പിച്ചിരുന്നത്. ഇയാളുടെ ഉപദ്രവം സഹിക്ക വയ്യാതെ കുട്ടി അയൽവാസിയായ സ്ത്രീയോട് വിവരം പറയുകയും അവർ കുട്ടിയുടെ മാതാവിനെയും വാർഡ് മെമ്പറെയും അറിയിക്കുകയുമായിരുന്നു. മലപ്പുറം തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പൊലീസ് അവിടെ എത്തി അറസ്റ്റു ചെയ്യുകയായിരുന്നു. കല്ലമ്പലം സബ് ഇൻസ്‌പെക്ടർ അഭിലാഷിന്റെ നേതൃത്വത്തിൽ ഗ്രേഡ് എ.എസ്.ഐമാരായ ജോയി, സനിൽകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ഷാൻ, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.