ഒറ്റൂരിൽ യുവാവിനെയും സഹോദരിയേയും മർദിച്ച സംഭവം : പ്രതികളെ പോലീസ് പിടികൂടാത്തതിൽ പ്രതിഷേധം

ഒറ്റൂർ: ഒറ്റൂരിൽ സംഘം ചേർന്ന് വീട്ടിൽക്കയറി ആയുധങ്ങളുമായി യുവാവിനെയും സഹോദരിയേയും മർദിച്ച കേസിലെ പ്രതികളെ പിടികൂടാനാകാതെ പോലീസ്. ഒറ്റൂരിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ ബിനു (42), സഹോദരി ബിന്ദു (45) എന്നിവർക്കാണ് മർദ്ദനമേറ്റത്. ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ബന്ധുക്കൾ കല്ലമ്പലം പോലീസ് സ്റ്റേഷൻ പരിസരത്ത് പ്രകടനം നടത്തി. മർദനത്തെത്തുടർന്ന് അവശനിലയിലായ യുവാവ് ചികിത്സയിലാണ്. തലയ്ക്കും കണ്ണുകൾക്കും പരിക്കേറ്റിട്ടുണ്ട്. കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ട നിലയിലാണെന്ന് ബന്ധുക്കൾ പറഞ്ഞു