ഒറ്റൂർ ഗ്രാമപഞ്ചായത്തിന് ഐ.എസ്‌.ഒ അംഗീകാരം

ഒറ്റൂർ : ഒറ്റൂർ ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ പ്രഖ്യാപനം ഇന്ന് അഡ്വ ബി സത്യൻ എം.എൽ.എ നിർവഹിച്ചു. ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആർ സുഭാഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി അനിൽകുമാർ റിപ്പോർട്ട് അവതരണം നടത്തി.

ചടങ്ങിൽ സംസ്ഥാന ഇ-ഗവേണൻസ് പുരസ്കാരം നേടിയ കല്ലമ്പലം അക്ഷയ സെൻറിനുള്ള പുരസ്കാര വിതരണവും വിവിധതലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച കലാ കായിക താരങ്ങൾക്കുള്ള പുരസ്കാര വിതരണവും നടന്നു. കൂടാതെ വിവിധ പദ്ധതികൾക്കായി ഗ്രാമപഞ്ചായത്തിന് സൗജന്യമായി ഭൂമി ലഭ്യമാക്കിയവരെ ആദരിച്ചു. എൻ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ വിജയികളായ പ്രതിഭകൾക്ക് പുരസ്കാര വിതരണം നടത്തി. പഞ്ചായത്ത് അഡീഷനൽ ഡയറക്ടർ എം.പി അജിത് കുമാർ 2019 ലെ പുതുക്കിയ പൗരാവകാശരേഖ പ്രകാശനം ചെയ്തു. രഹനാ നസീർ, സ്മിത സുന്ദരേശൻ, അഡ്വ സി എസ് രാജീവ്, ഫില്ക്ക് രാജ്, അജിത രാജമണി തുടങ്ങിയവർ സംസാരിച്ചു.