പത്മശ്രീ വിശുദ്ധാനന്ദ സ്വാമികളെ എ.കെ ബാലൻ പൊന്നാടയണിഞ്ഞു ആദരിച്ചു.

ശിവഗിരി : പത്മശ്രീ നൽകി രാജ്യം ആദരിച്ച ശിവഗിരി മഠാധിപതി ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികളെ സംസ്ഥാന പട്ടിക ജാതി -പട്ടിക വർഗ പിന്നോക്ക ക്ഷേമ വകുപ്പ്മന്ത്രി എ.കെ ബാലൻ ശിവഗിരിയിൽ എത്തി പൊന്നാടയണിഞ്ഞു ആദരിച്ചു.

ശ്രീ നാരായണ ധർമ്മ സംഘം മുൻ പ്രസിഡന്റ് ബ്രഹ്മശ്രീ പ്രകാശാനന്ദ സ്വാമികൾ,വർക്കല എം.എൽ.എ അഡ്വ. വി ജോയ്, വർക്കല മുൻസിപ്പൽ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, വൈസ് ചെയർമാൻ അനിജോ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പതിനഞ്ചു മിനിറ്റ് ശിവഗിരിയിൽ ചെലവഴിച്ച മന്ത്രി ഗുരുമഹാസമാധി സന്ദർശിച്ചു പ്രാർത്ഥനയിൽ പങ്കെടുത്തു.