
പനവൂർ : കേരളാ സര്‍ക്കാര്‍ ഫിഷറീസ് വകുപ്പും,പനവൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതി ആരംഭിച്ചു.പനവൂര്‍ ഗ്രാമപഞ്ചായത്തിലെ കരിക്കുഴി വാര്‍ഡില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഷംനാദിന്റെ പുരയിടത്തില്‍ നിര്‍മ്മിച്ച കുളത്തില്‍ മല്‍സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് എസ്,വി,കിഷോര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ വി.എസ്.സജീവ് കുമാര്‍,മല്‍സ്യകര്‍ഷക പ്രമോട്ടര്‍ തച്ചന്‍കോട് മനോഹരന് നായര്‍,തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും പദ്ധതി നടപ്പിലാക്കും.