പനവൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ 29 കോടിയുടെ ബഡ്ജറ്റ് അംഗീകരിച്ചു

പനവൂർ :പനവൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ2019-2020 വര്‍ഷത്തെ ബഡ്ജറ്റ് ഭരണസമിതി അംഗീകരിച്ചു. 29,94,76,877 രൂപ വരവും 29,85,14,050 രൂപ ചെലവും 9,62,827 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അംഗീകരിച്ചത്. നവകേരള മിഷനുമായി ബന്ധപ്പെട്ട പദ്ധതിക്ക് മുന്‍തൂക്കം നല്കിയും വൃദ്ധജനങ്ങള്‍, ഭിന്നശേഷിക്കാര്‍, കിടപ്പുരോഗികള്‍,സ്ത്രീകള്‍,കുട്ടികള്‍ എന്നിവര്‍ക്ക് മുന്തിയ പരിഗണന നല്കിയുമാണ് ബഡ്ജറ്റ് അംഗീകരിച്ചത്. ഗ്രാമീണ റോഡുകളുടെ നവീകരണത്തിനും സംരക്ഷണത്തിനും പുതിയ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനും ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എസ്.മിനി ബഡ്ജറ്റ് അവതരിപ്പിച്ചു.