പഴയകുന്നുമ്മേൽ 15ആം വാർഡിൽ നിർമ്മിച്ച അങ്കണവാടിയുടെ ഉദ്ഘാടനം ഫെബ്രുവരി 16ന്

പഴയകുന്നുമ്മേൽ: കേരള സർക്കാർ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ഫണ്ടിൽ നിന്നും 13 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്തിന്റെ ഫണ്ടിൽ നിന്നും 3 ലക്ഷം രൂപയും ചിലവഴിച്ചു നിർമ്മിച്ച പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ 53 നമ്പർ അങ്കണവാടിയുടെ ഉദ്ഘാടനം ഫെബ്രുവരി 16ന് വൈകുന്നേരം 4.30ന് ബി സത്യൻ എം.എൽ.എ നിർവ്വഹിക്കും. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എസ് സിന്ധു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യു എസ് സുജിത്, പി ഡബ്ല്യൂ ഡി എക്സിക്യൂട്ടീവ് എൻജിനീയർ വി സന്തോഷ്, എസ് റഷീദ്, ശ്രീജ ഷൈജുദേവ്, പി ആർ രാജീവ് തുടങ്ങിയവർ പങ്കെടുക്കും.