പഴയകുന്നുമ്മൽ കോൺഗ്രസ് കമ്മിറ്റി പ്രവർത്തക സമ്മേളനം സംഘടിപ്പിച്ചു

പഴയകുന്നുമ്മൽ: പഴയകുന്നുമ്മൽ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തക സമ്മേളനം കിളിമാനൂർ ടൗണിൽ നടന്നു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അടയമൺ മുരളിധരന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ കെ.പി.സി.സി.ഫണ്ട് ശേഖരണാർത്ഥം നടന്ന കൂപ്പൺ വിതരണം കെ.പി.സി.സി.അംഗം എൻ.സുദർശനൻ ഉദ്ഘാടനം ചെയ്തു. ഡി. സി.സി.ജനറൽ സെക്രട്ടറിമാരായ പി.സൊണാൾജ്, എൻ.ആർ.ജോഷി, മണ്ഡലം ഭാരവാഹികളായ ജോണി, മനോഹരൻ, നളിനൻ, രമണി പ്രസാദ്, രമാദേവി, സുനി എന്നിവർ പങ്കെടുത്തു.