പഴയകുന്നുമ്മേൽ യൂണിയൻ കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് വാർഷിക സമ്മേളനം

പഴയകുന്നുമ്മേൽ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ പഴയകുന്നുമ്മേൽ യൂണിറ്റ് വാർഷിക സമ്മേളനം രാജാരവിവർമ്മ ആർട്ട് ഗ്യാലറിയിൽ ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ശ്രീധരൻനായർ അദ്ധ്യക്ഷനായി. സോമൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി എൻ. രാധ പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി സദാശിവൻനായർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഗോപാലകൃഷ്ണൻനായർ കണക്ക് അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി ജി. അജയൻ മുഖ്യപ്രഭാഷണം നടത്തി. സത്യശീലൻ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി ശ്രീധരൻനായർ (പ്രസിഡന്റ്),​ സത്യശീലൻ, സോമൻ (വൈസ് പ്രസിഡന്റുമാർ), അനിൽകുമാർ (സെക്രട്ടറി), ഗോപാലകൃഷ്ണൻനായർ, അമ്പിളി (ജോ. സെക്രട്ടറിമാർ) മോഹനചന്ദ്രൻ (ട്രഷറർ),​ സതീശൻ,​ മോഹൻദാസ് (ആഡിറ്റർമാർ) എന്നിവരെ തിരഞ്ഞെടുത്തു.