പെരുമാതുറ പി.എച്ച്.സിയ്ക്ക് ആംബുലൻസ്

ചിറയിൻകീഴ് : ഡോ. എ സമ്പത്ത് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ ചെലവഴിച്ച് ചിറയിൻകീഴ് പഞ്ചായത്തിൻ്റെ കീഴിലുള്ള പെരുമാതുറ പി.എച്ച്.സിയ്ക്ക് അനുവദിച്ച സാന്ത്വന പരിചരണ ആംബുലൻസിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം ഡോ.എ.സമ്പത്ത് എം പി നിർവ്വഹിച്ചു. പി.എച്ച്.സിയിൽ നിന്നും 194 കിടപ്പു രോഗികളെ എല്ലാ മാസവും വീടുകളിൽ പോയികാണുന്നു. 117 രോഗികൾക്ക് ആവശ്യം വേണ്ടുന്ന മരുന്നുകൾ നൽകിവരുന്നു. ഡയാലിസിസ് ആവശ്യമായ രോഗികൾക്ക് വേണ്ട പതിനായിരം രൂപ വരെ വില വരുന്ന മരുന്നുകൾ നൽകിവരുന്നു. രോഗികൾക്കാവശ്യമായ വീൽചെയർ, വാട്ടർ ബെഡ്, എയർബെഡ്, വാക്കർ എന്നിവ നൽകിവരുന്നു. ഇതുവരെ 750 രൂപ നിരക്കിൽ വാടക വണ്ടിയിൽ ആണ് രോഗികളുടെ വീടുകളിൽ ഡോക്ടർമാരും പാലിയേറ്റീവ് കെയർ നഴ് സുമാരും ആശാ വർക്കർമാരും സന്ദർശനം നടത്തിയിരുന്നത്. ഈ പ്രശ് നത്തിന് പരിഹാരമായാണ് പി.എച്ച്.സിയിൽ പാലിയേറ്റീവ് കെയർ ആംബുലൻസ് വാങ്ങി നൽകിയത്.

യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് എസ് ഡീന അധ്യക്ഷയായി. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ സുഭാഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ എ ഷൈലജാബീഗം എന്നിവർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം വി കനകദാസ്, ബ്ലോക്ക് പഞ്ചായത്തംഗം എസ് സിന്ധു, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പി മണികണ് ഠൻ, എൻ നസീഹ, സി.പി.ഐ എം ലോക്കൽ സെക്രട്ടറി പി മുരളി, ജെ ജോഷിബായ്, ഇ എം മുസ് തഫ, അഡ്വ നിസാർ, ജയൻ, നാസർ ഉസ് മാൻ, ഖലീൽ, എ എസ് ഫൈസൽ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ് സൺ ആർ സരിത സ്വാഗതവും പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.അർനോൾഡ് ദീപക് നന്ദിയും പറഞ്ഞു.