പ​ന്നി ശ​ല്യം രൂക്ഷം: കർഷകർ ദുരിതത്തിൽ

മാണിക്കൽ : പോ​ത്ത​ൻ​കോ​ട്, മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ രാ​ത്രി കാ​ല​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യ പ​ന്നി ശ​ല്യം. പ​ന്നി ശ​ല്യം കൃ​ഷി​യി​ട​ങ്ങ​ളി​ലും മ​നു​ഷ്യ ജീ​വ​നും ആ​പ​ത്താ​യ​തോ​ടെ നാ​ട്ടു​കാ​ർ ഭീ​തി​യി​ലാ​ണ്. നേ​താ​ജി​പു​രം, തീ​പ്പു​ക​ൽ, ക​ല്ലു​വി​ള, കാ​ട്ടാ​യി​ക്കോ​ണം, മ​യി​ലാ​ടും​മു​ക​ൾ, ന​ന്നാ​ട്ടു​കാ​വ്, തി​ട്ട​യ​ത്ത്കോ​ണം, അ​യി​രൂ​പ്പാ​റ ഭാ​ഗ​ങ്ങ​ളി​ലെ കൃ​ഷി സ്ഥ​ല​ങ്ങ​ളി​ലാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത്. മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ തീ​പ്പു​ക​ൽ വാ​ർ​ഡി​ലെ കൊ​യ്യൂ​ർ​വീ​ട്ടി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി​പ്പി​ള്ള​യു​ടെ വാ​ഴ​ത്തോ​ട്ട​ത്തി​ലെ നൂ​റോ​ളം വാ​ഴ​ക​ൾ പ​ല​ത​വ​ണ​യാ​യി പ​ന്നി​ക​ൾ കു​ത്തി​മ​റി​ച്ച് ന​ശി​പ്പി​ച്ചു. നേ​താ​ജി​പു​രം ഇ​ട​യ​ൻ​കോ​ട് ശാ​ലി​നി​ഭ​വ​നി​ൽ ശ​ശി​ധ​ര​ൻ​നാ​യ​ർ പാ​ട്ട​ത്തി​നെ​ടു​ത്ത അ​ര​യേ​ക്ക​ർ ഭൂ​മി​യി​ൽ കൃ​ഷി ചെ​യ്തി​രു​ന്ന വാ​ഴ​യും എ​ൺ​പ​തോ​ളം മ​രി​ച്ചി​നി ക​മ്പു​ക​ളും പ​ല​ത​വ​ണ​ക​ളാ​യി പ​ന്നി​ക​ൾ ന​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ കൃ​ഷി​യി​ട​ത്തി​ൽ വ​ച്ച് പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് ത​ല​നാ​രി​ഴ​യ്ക്കാ​ണ് ശ​ശി​ധ​ര​ൻ​നാ​യ​ർ ര​ക്ഷ​പ്പെ​ട്ട​ത്. കാ​ർ​ഷി​ക ജീ​വി​തം വ​ഴി​മു​ട്ടി​യ ദു​രി​താ​വ​സ്ഥ നേ​രി​ടു​ക​യാ​ണ് ഇ​പ്പോ​ൾ ഇ​വി​ട​ത്തെ ക​ർ​ഷ​ക​ർ. നെ​ൽ​കൃ​ഷി, വാ​ഴ, മ​ര​ച്ചി​നി, വി​വി​ധ പ​ച്ച​ക്ക​റി കൃ​ഷി​ക​ൾ തു​ട​ങ്ങി​യ​വ കാ​ട്ടു​പു​ന്നി​ക​ൾ കു​ത്തി​മ​റി​ച്ച് ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ന്നു. പ​ന്നി ആ​ക്ര​മ​ണം ഉ​ണ്ടാ​കു​മോ എ​ന്ന ഭ​യ​ത്തി​ൽ നാ​ട്ടു​കാ​ർ​ക്കും രാ​ത്രി കാ​ല​ങ്ങ​ളി​ൽ പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. വ​നം​വ​കു​പ്പി​ന്‍റെ പാ​ലോ​ട് റേ​ഞ്ച് ഓ​ഫീ​സി​ന്‍റെ കീ​ഴി​ലാ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ൾ. ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. കൃ​ഷി​യി​ട​ങ്ങ​ളി​ൽ വേ​ലി സ്ഥാ​പി​ച്ചും പ​ഴ​യ സാ​രി​ക​ൾ മ​റ​ച്ചും വ​ലി​യ​കു​ഴി​ക​ൾ നി​ർ​മി​ച്ചു​മാ​ണ് ക​ർ​ഷ​ക​ർ ഇ​പ്പോ​ൾ കാ​ർ​ഷി​ക വി​ള​ക​ളെ സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്.