ആറ്റുകാൽ പൊങ്കാലയ്ക്ക് ആളെയും കൊണ്ടു പോയ പാലച്ചിറ സ്വദേശി കുളത്തിൽ മുങ്ങി മരിച്ചു.

വർക്കല : ആറ്റുകാൽ പൊങ്കാലക്ക് ആളെയും കൊണ്ട് പോയ വാഹനത്തിന്റെ ഡ്രൈവർ വർക്കല പാലച്ചിറ കാറാതല പമ്പാ കോളനിയിൽ റോഷിനി കോട്ടേജിൽ രാജന്റെ മകൻ രാജീവ് (35) ആണ് മുങ്ങി മരിച്ചത്. ഇന്ന് രാവിലെ 12 മണിയോടെ ശ്രീവരാഹം കുളത്തിലാണ് മുങ്ങി മരിച്ചത്. മൃതദേഹം ജനറൽ ആശുപത്രിയിലാണ്. മൃതദേഹം നാളെ പോസ്റ്റുമാർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്നാണ് വിവരം.