പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പതിന്നാലുകാരി, എഴുപതുകാരൻ അറസ്റ്റിൽ

വിതുര : മുൻ ഇമാം മുൻ ഇമാം ഷെഫീഖ് അൽ ഖാസിമി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ, ഇരയായ പതിന്നാലുകാരിയുടെ മൊഴിയിൽ എഴുപതുകാരൻ അറസ്റ്റിലായി. മുൻ ഇമാം ഷെഫീഖ് അൽ ഖാസിമിക്കായി പോലീസ് അന്വേഷണം നടത്തവെയാണ്, പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിതുര ശാസ്താംകാവ് ജയാഭവനിൽ ജി.ശശി അറസ്റ്റിലായത്.

ആറു വർഷം മുൻപാണ് പീഡനശ്രമമുണ്ടായതെന്ന് പോലീസ് പറഞ്ഞു. കെട്ടിടനിർമാണത്തൊഴിലാളിയായ ശശി പെൺകുട്ടിയുടെ വീട്ടിൽ ജോലിക്കു ചെന്നപ്പോഴായിരുന്നു സംഭവം. ചൈൽഡ് ലൈൻ പ്രവർത്തകരുടെ ചോദ്യംചെയ്യലിനിടെയാണ് കുട്ടി ഇയാൾക്കെതിരേ മൊഴി നൽകിയത്. തുടർന്നു നടന്ന അന്വേഷണത്തിനൊടുവിൽ ചൊവ്വാഴ്ച രാത്രിയാണ് അറസ്റ്റു രേഖപ്പെടുത്തിയത്. ഇയാളെ റിമാൻഡു ചെയ്തു.
ഇതിനിടയിൽ, മുൻ ഇമാമിനായി സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം ഊർജിതമാക്കി. ഇയാൾക്കെതിരേ നേരത്തേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാളെ സ്ഥലംവിടാൻ സഹായിച്ചവരെയും പിടികൂടിയിരുന്നു. കോയമ്പത്തൂർ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലും അന്വേഷണം വ്യാപകമാക്കി.