പുളിമാത്ത് കാട്ടുംപുറം പൊലീസ് മുക്കിൽ ഇനി ഹൈമാസ്റ്റ് ലൈറ്റിന്റെ പ്രകാശം

പുളിമാത്ത് : പുളിമാത്ത് പഞ്ചായത്തിലെ കാട്ടുംപുറം പൊലീസ് മുക്കിൽ ഇനിമുതൽ ഹൈമാസ്റ്റ് ലൈറ്റിന്റെ വെള്ളിവെളിച്ചം. പുളിമാത്ത് പഞ്ചായത്ത് രണ്ടുലക്ഷത്തി പതിനായിരം രൂപ ചെലവിലാണ് പ്രദേശത്ത് ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചത്. കാട്ടുംപുറത്തെ പ്രധാന കേന്ദ്രമായ ഇവിടെ രാത്രിയായാൽ വെളിച്ചമില്ലാത്തത് ഗ്രാമവാസികളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. തുടർന്ന് പ്രദേശവാസികളുടെ. ആവശ്യത്തെ തുടർന്നാണ് പഞ്ചായത്ത് ഫണ്ടിൽ നിന്ന് വിളക്ക് സ്ഥാപിച്ചത്. ഹൈമാസ്റ്റ് വിളക്കിന്റെ സ്വിച്ചോൺ കർമ്മം ബി. സത്യൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബി. വിഷ്ണു അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐഷാ റഷീദ്, എം. നാസിമുദ്ദീൻ, പി. ഗീത തുടങ്ങിയവർ സംസാരിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷൻ വി. ബിനു സ്വാഗതവും അജിതകുമാരി നന്ദിയും പറഞ്ഞു.