ആറ്റിങ്ങൽ നിവാസികൾ ഇന്നുവരെ കണ്ടിട്ടില്ലാത്ത കേക്ക് സൗജന്യമായി രുചിക്കാൻ അവസരം, ഒപ്പം ഒട്ടനവധി സമ്മാനങ്ങളും നേടാം

ആറ്റിങ്ങൽ : കേരളത്തിൽ ആദ്യമായിട്ടാണ് ഇത്തരൊമൊരു കേക്ക്, അത് നമ്മുടെ ആറ്റിങ്ങലിൽ. ചരിത്ര പാരമ്പര്യമുള്ള ആറ്റിങ്ങലിന്റെ ചരിത്ര കഥകൾക്ക് മധുരം പകരുന്നു കാഴ്ച നാളെയാണ്. അതെ ആദ്യമായി 15 മീറ്റർ നീളത്തിൽ(45അടി ) കേക്ക് നിർമിക്കുന്നു. അതും സാധാ കേക്ക് അല്ല, വിലകൂടിയ റാഫെല്ലോ കേക്ക്.

അത്ഭുതം തോന്നുണ്ടല്ലേ…? ഇനിയുമുണ്ട് ഞെട്ടാൻ… ! ഈ കേക്ക് സൗജന്യമായി കഴിക്കാനും അവസരമുണ്ട്.

അതെ, ആറ്റിങ്ങൽ ടി.ബി ജംഗ്ഷനിൽ നാളെ പ്രവർത്തനം ആരംഭിക്കുന്ന പ്രമുഖ ഹോം മെയ്ഡ് കേക്കുകളുടെ നിർമാതാക്കളായ ബേക്കേഴ്‌സ് കോർണറിന്റെ ഉദ്ഘാടന ചടങ്ങാണ് ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയാകുന്നത്. ഇതൊരു സാധാ കേക്ക് അല്ല, സാധാരണക്കാരൻ രുചിച്ചു നോക്കിയിട്ടുള്ള കേക്കുമല്ല… പിന്നെന്തിന് കിട്ടുന്ന അവസരം പാഴാക്കണം എന്നാണ് ഓരോരുത്തരും ചിന്തിക്കുന്നത്.

കേക്ക് കഴിക്കുന്നതിനു പൈസ കൊടുക്കണ്ട, എന്നാൽ സമ്മാനങ്ങൾ വാങ്ങി കൂട്ടാം. കേക്ക് പ്രദർശനം നടത്തുന്ന സ്ഥലത്ത് നിന്ന് സെൽഫി എടുത്ത് 9562425836 എന്ന നമ്പറിലേക്ക് അയക്കുക. അയക്കുന്ന എല്ലാ സെൽഫിയും ബേക്കേഴ്‌സ് കോർണറിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ്‌ ചെയ്യും.ഏറ്റവും കൂടുതൽ ലൈക്ക് കിട്ടുന്ന 10പേർക്ക് സ്വാദിഷ്ടമായ കേക്ക് സമ്മാനമായി നേടാം. നാളെ മുതൽ ഫെബ്രുവരി 28 ആം തീയതി വരെയാണ് സെൽഫി അയക്കാനുള്ള സമയം. മാർച്ച് ഒന്നിന് വിജയികൾക്കുള്ള കേക്ക് ആറ്റിങ്ങൽ ബേക്കേഴ്‌സ് കോർണറിൽ നിന്ന് ഏറ്റുവാങ്ങാം.


സമ്മാനം തീർന്നില്ല, ഉദ്ഘാടന ദിവസം എൽ.ഇ.ഡി ടീവിയും 10000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും,മൊബൈൽ ഫോണും സമ്മാനമായി നേടാം. ഇനിയുമുണ്ട് ഒരുപാട് സർപ്രൈസുകൾ… അതെന്തൊക്കെയാണെന്ന് അറിയാൻ നാളെ 3 മണിക്ക് ആറ്റിങ്ങൽ ടി.ബി ജംഗ്ഷനിലെ ബേക്കേഴ്‌സ് കോർണറിലേക്ക് വരൂ…

റാഫെല്ലോ കേക്ക് രുചിക്കാം, സമ്മാനവും നേടാം…..!

ബേക്കേഴ്‌സ് കോർണർ
ഫോർ ഓൾ ബേക്കിംഗ് മെറ്റീരിയൽസ്

ടി.ബി ജംഗ്ഷൻ ,ആറ്റിങ്ങൽ