ഭരണത്തിന്റെ മറവിൽ എന്തു ഗുണ്ടായിസവും കാണിക്കാം എന്നാണ് സിപിഎമ്മിന്റെ സ്വഭാവമെന്ന് പ്രതിപക്ഷ നേതാവ്

പൂവച്ചൽ : കേരളത്തെ നടുക്കിയ ദാരുണ സംഭവമാണ് കാസർഗോഡ് 2 യുവാക്കളുടെ കൊലപാതകം. അതിൽ സ്വാഭാവികമായ പ്രതിഷേധം ആണ് പൂവച്ചലിൽ നടത്തിയത്. പ്രതിഷേധത്തിനു ശേഷം സിപിഎമ്മിന്റെ ഗുണ്ടകൾ മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചു തകർക്കുകയും ചെയ്തത്. ഭരണത്തിന്റെ മറവിൽ എന്തു ഗുണ്ടായിസവും കാണിക്കാം എന്നാണ് സിപിഎമ്മിന്റെ സ്വഭാവമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരായ സുകുമാരൻനായർ പൂവച്ചൽ മണ്ഡലം പ്രസിഡൻറ് പൊന്നെടുത്ത കുഴി സത്യദാസ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷാനിൻ എന്നിവരുടെ വീടിനുനേരെയാണ് സി.പി.എം ആക്രമണം അഴിച്ചുവിട്ടത്. ഇത് കണ്ടില്ലെന്നു നടിക്കുവാൻ കോൺഗ്രസിന് ആകില്ല. ഈ സംഭവത്തിൽ പോലീസ് നിയമവാഴ്ച ഉറപ്പാക്കണം എന്നും സിപിഎമുമായി ബന്ധപ്പെട്ടവരാണ് അക്രമികൾ എന്ന് അറിയാൻ കഴിഞ്ഞു എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പൂവച്ചലിൽ കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസും പാർട്ടി പ്രവർത്തകരുടെ വീടുകളും സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരിന്നു അദ്ദേഹം. സത്യദാസ് പൊന്നെടുത്ത കുഴി,അൻസജിത റസൽ ജലീൽ മുഹമ്മദ്, ജ്യോതിഷ്കുമാർ, ആർ.എസ്.സജീവ്, രാഘവ ലാൽ, സുകുമാരൻ നായർ, പൂവച്ചൽ സുധീർ, കട്ടക്കോട് തങ്കച്ചൻ, ഷാജി ഭാസ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടൊപ്പം ഉണ്ടായിരുന്നു.