അഞ്ചുതെങ്ങിൽ പൂർത്തീകരിച്ച സാഹി പദ്ധതിയുടെ ഉദ്‌ഘാടനം

അഞ്ചുതെങ്ങ് : ഡോ.എ സമ്പത്ത് എം.പി ആറ്റിങ്ങൽ ലോകസഭ മണ്ഡലത്തിൽ നിന്നും ആദ്യമായി തെരഞ്ഞെടുത്ത പഞ്ചായത്തായ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിയ സാഹി പദ്ധതി പ്രകാരം വൈദ്യുതി ലൈൻ മുഴുവനും കേബിൽ ഇട്ടു കൊണ്ട് പണി പൂർത്തികരിച്ചു. ഏകദേശം 10 കോടി രൂപ ചിലവഴിച്ചാണ് കെഎസ്ഇബി പണി പൂർത്തികരിച്ചത്. പൂർത്തീകരിച്ച പദ്ധതിയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി നിർവഹിച്ചു. അഞ്ചുതെങ്ങിൽ നടന്ന ചടങ്ങിൽ ഡോ.എ സമ്പത്ത് എം.പി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി.ശശി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, ബ്ലോക്ക് പ്രസിഡന്റ് ആർ.സുഭാഷ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ, പ്രവീൺ ചന്ദ്ര, പയസ്, ലൈജു, ജെറാൾഡ്, ജനപ്രതിനിധികൾ, വാർഡ് മെമ്പർമാർ, സാമൂഹിക രാഷ്ട്രീയ നേതാക്കൾ തുടങ്ങിയർ പങ്കെടുത്തു.