വികസനത്തിന് കേരളത്തിന് മുന്നിൽ റോൾ മോഡലുകൾ ഇല്ല: സമ്പത്ത് എംപി

വികസനത്തിന് കേരളത്തിന് മുന്നിൽ റോൾ മോഡലുകൾ ഇല്ല. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ കേരളത്തിന് കേരളം തന്നെയാണ് റോൾ മോഡലെന്നും എം.സമ്പത്ത് എം.പി. സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷം ജില്ലാതല പരിപാടികളുടെ ഉദ്ഘാടനച്ചടങ്ങിൽ കേന്ദ്ര സംസ്ഥാന ബജറ്റിലൂടെ കേരളം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പ്രതീക്ഷിത പ്രായദൈർഘ്യം ദേശീയ ശരാശരിയെക്കാൾ 10 വർഷം കൂടുതലാണ്. നാല് വൈറോളജി ഇൻസ്‌ററിറ്റിയൂട്ടുകൾ നമുക്കുണ്ട്. ഊരാളുങ്കൽ പോലുള്ള സൊസൈറ്റികൾ നമുക്കുണ്ട്. പങ്കുചേരലിലൂടെ മലയാളിക്ക് അൽഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.