സർവീസ് സഹകരണ ബാങ്ക് അഴൂർ ബ്രാഞ്ച് ഉദ്ഘാടനം നാളെ

അഴൂർ : സർവീസ് സഹകരണ ബാങ്ക് അഴൂർ  ബ്രാഞ്ച് ഉദ്ഘാടനം നാളെ രാവിലെ 11ന് സഹകരണ ദേവസ്വം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ വി ശശി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എസ്‌.വി അനിലാൽ സ്വാഗതം ആശംസിക്കും. ലോക്കർ ഉദ്ഘാടനം ഡോ.എ സമ്പത്ത് എംപി നിർവഹിക്കും. ചിട്ടി ഉദ്ഘാടനം മുൻ എം.എൽ.എ ആനത്തലവട്ടം ആനന്ദൻ നിർവഹിക്കും. അഡ്വ വി. ജോയി എം.എൽ.എ നിക്ഷേപ ഉദ്ഘാടനവും ധനസഹായവിതരണം ആർ രാമുവും നിർവഹിക്കും.

വെബ്സൈറ്റിന്റെ ഉദ്ഘാടനം മധു മുല്ലശ്ശേരി നിർവഹിക്കും. സ്വർണ്ണപ്പണയ വായ്പ ഉദ്ഘാടനം ആർ സുഭാഷ്, അവാർഡ് വിതരണം ഇന്ദിരയും, മൈനർ സേവിങ്സ് ഉദ്ഘാടനം അഡ്വ സായികുമാറും, ലോൺ പദ്ധതി ഉദ്ഘാടനം ആർ.അനിലും, കുടുംബശ്രീ ലോൺ ഉദ്ഘാടനം വി മുരളീധരൻ നായരും, ഡിപ്പോസിറ്റ് വിതരണം അജിത് കുമാറും ക്ഷീര ലോൺ വിതരണം അഡ്വ കൃഷ്ണകുമാറും നിർവഹിക്കും.