എസ്.എഫ്.ഐ ആറ്റിങ്ങൽ ഏര്യാ സമ്മേളനം

ആറ്റിങ്ങൽ: എസ്.എഫ്.ഐ ആറ്റിങ്ങൽ ഏര്യാ സമ്മേളനം അഭിമന്യു – സൈമൺ ബ്രിട്ടോ നഗറിൽ ( ആറ്റിങ്ങൽ ലൈബ്രറി ഹാൾ) നടന്നു.എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു.സംഗീത് എസ്.എൽ അദ്ധ്യക്ഷത വഹിച്ചു.ശരത് രക്ത സാക്ഷി പ്രമേയവും,വിഷ്ണു രാജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി ശിജിത്ത് ശിവസ്, പ്രസിഡന്റ് പ്രവീൺ.എം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പാർവതി കെ.ജയൻ,റിയാസ് വഹാബ്, റിയാസ്.എ.ആർ ,ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ വിൻസ് കുമാർ, അഭിജിത്ത്.ജെ.ജെ ,ജില്ലാ വൈസ് പ്രസിഡന്റ് രാഹുൽ എ.രാജൻ,​അജിൻ പ്രഭ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വിഷ്ണു രാജ് ( പ്രസിഡന്റ്) .ആനന്ദ്, ശരത്, റാംജിത്ത് (വൈസ് പ്രസിഡന്റുമാർ) .അജീഷ്, ഭാഗ്യ മുരളി, ശ്രുതി ( ജോയിന്റ് സെക്രട്ടറിമാർ) അജിൻ പ്രഭ ( സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു .