കിളിമാനൂരിൽ അമ്മയുടെ സാംസ്‌കാരത്തിനിടെ മകനും മരിച്ചു

കിളിമാനൂർ: കിളിമാനൂരിൽ അമ്മയ്ക്കു പിന്നാലെ മകനും മരിച്ചു. കിളിമാനൂർ ഞാവേലിക്കോണം ചരുവിള പുത്തൻവീട്ടിൽ എം.മുരളിയുടെ ഭാര്യ പി.മോളി(46)യും മകൻ മനു(26)വുമാണ് മരണത്തിലും ഒന്നിച്ചത്. മോളി ശനിയാഴ്ച പുലർച്ചെ രണ്ടിനാണു മരിച്ചത്. അമ്മയുടെ സംസ്കാരം നടന്നു കൊണ്ടിരിക്കെ തളർന്നു വീണ  മകൻ മനു  രാത്രി 11ന് മരിച്ചു. മനോജ്, മാളു എന്നിവരാണു മോളിയുടെ മറ്റു മക്കൾ.സഞ്ചയനം. വ്യാഴാഴ്ച  9ന്.