തോന്നയ്ക്കൽ ഇൻഡോർ മൾട്ടിപർപ്പസ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു

മംഗലപുരം : മംഗലപുരം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ തോന്നയ്ക്കൽ ഇൻഡോർ മൾട്ടി പർപ്പസ് സ്റ്റേഡിയം ഡെപ്യുട്ടി സ്പീകർ വി. ശശി ഉദ്ഘാടനം ചെയ്തു. 2015-16 വാർഷിക പദ്ധതിയിൽ ആരംഭിച്ച സ്റ്റേഡിയത്തിന്റെ പൂർത്തീകരണം ജില്ലാ പഞ്ചായത്ത് മുരുക്കുംപുഴ ഡിവിഷൻ അംഗം എസ്. കവിതയുടെ ഫണ്ട് ഉപയോഗിച്ചാണ് നടത്തിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു അധ്യക്ഷത വഹിച്ച യോഗത്തിൽ എസ്. കവിത സ്വാഗതവും എസ്. സുധീഷ് ലാൽ നന്ദിയും രേഖപ്പെടുത്തി. പോത്തൻകോട് ബ്ലോക്ക് പ്രസിഡന്റ് ഷാനിബ ബീഗം, വൈസ് പ്രസിഡന്റ് എം. യാസിർ, ജില്ലാ പഞ്ചായത്ത്‌ അംഗം രാധാ ദേവി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ക്ഷേമകാര്യ ചെയർപേഴ്‌സൺ എസ്. ജയ, ആരോഗ്യകാര്യ ചെയർമാൻ എം. ഷാനവാസ്‌, മെമ്പര്മാരായ അംഗം അജികുമാർ, ലളിതാംബിക, ഗോപിനാഥൻ, സി. ജയ്മോൻ, എൽ. മുംതാസ്, ഗ്രമ പഞ്ചായത്ത്‌ സെക്രട്ടറി ഐ. ഷമീം, മുൻ ജില്ലാ പഞ്ചായത്ത്‌ അംഗം സതീശൻ നായർ, സി. പി. എം ലോക്കൽ കമ്മിറ്റി സെക്രട്ടറി അബ്ദുൽ സലാം, ബി. ജെ. പി മണ്ഡലം പ്രസിഡന്റ് കുടവൂർ വിജയൻ, ഇ. ഐ. സി. എൽ യൂണിറ്റ് ഹെഡ് സുനിൽ ബി. എസ്. എന്നിവർ പങ്കെടുത്തു.